NEWS
ഫോക്കസ് ജൂനിയർ റാപിഡ് ചെസ്സ് ടൂർണമെൻ്റ്: രജിസ്ട്രേഷൻ ആരംഭിച്ചു
21/10/2025 10:06 AM IST
nila

ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയണിൻ്റെ ആഭിമുഖ്യത്തിൽ ഹോർവിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ റാപിഡ് ചെസ്സ് ടൂർണ്ണമെൻ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. അണ്ടർ 10, അണ്ടർ 15 എന്നീ കാറ്റഗറികളിലായി ഒക്ടോബർ 31 ന് തുമാമ ഐസിബിഎഫ് ഹാളിൽ വെച്ചാണ് ടൂർണമെൻ്റ് നടക്കുന്നത്. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 77008180, 55738950 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











